പാറശാലയിൽ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് പേർക്ക് ഇടിമിന്നലേറ്റു 
KERALA

പാറശാലയിൽ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് പേർക്ക് ഇടിമിന്നലേറ്റു

ഇടിയോടുകൂടി മഴ പെയ്ത സമയത്ത് ഡിപ്പോയിലുണ്ടായിരുന്ന ജീവനക്കാർക്കാണ് മിന്നലേറ്റത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് ജീവനക്കാർക്ക് ഇടിമിന്നലേറ്റ് പരിക്ക്. ഇന്ന് വൈകീട്ടായിരുന്നു സംഭവം.

ഇടിയോടുകൂടി മഴ പെയ്ത സമയത്ത് ഡിപ്പോയിലുണ്ടായിരുന്ന ജീവനക്കാർക്കാണ് മിന്നലേറ്റത്. കെഎസ്ആർടിസി ഓഫീസിലെ ജീവനക്കാരായ ശോഭ, രേഖ, സെലിൻ മേരി, ജയ, സ്റ്റേഷൻ മാസ്റ്റർ ഷാബു എന്നിവർക്കാണ് മിന്നലേറ്റത്.

ഷാബുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ബാക്കി നാലുപേരെ പാറശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

SCROLL FOR NEXT