ചേർത്തലയിൽ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അടക്കം അഞ്ച് പേർ പിടിയിൽ 
KERALA

ചേർത്തലയിൽ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അടക്കം അഞ്ച് പേർ പിടിയിൽ; അറസ്റ്റിലായത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷമീർ

11 കിലോയോളം കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടി.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേർ കഞ്ചാവുമായി പിടിയിലായി. യൂത്ത് കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായ ഷമീറാണ് പിടിയിലായത്. പതിനൊന്ന് കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്.

ചേർത്തല പൂച്ചാക്കൽ മാക്കേക്കടവിൽ നിന്ന് പുലർച്ചെ ഒരു മണിയോടെ ഇവരെ പിടികൂടിയത്. ഷാനിമോൾ ഉസ്മാൻ്റെ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ നേതാവാണ് ഷമീർ. ഇയാൾക്ക് മുഖ്യമന്ത്രി വി.ഡി സതീശനുമായും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായും ബലാത്സം​ഗ കേസുകളിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുണ്ട്.

പ്രതികൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം ഷമീർ യൂത്ത് കോൺഗ്രസ് അംഗമല്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

SCROLL FOR NEXT