KERALA

പുത്തുമല കാട്ടാന ആക്രമണം; പ്രതിഷേധവുമായി നാട്ടുകാർ, കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മന്ത്രി ടി. സിദ്ദിഖ്

സ്കൂട്ടർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടാനകളിൽ ഒന്ന് ഓടി വന്ന് ജെസിയെ ചുഴറ്റി എറിയുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട്: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി . വയനാട് പുത്തുമല സ്വദേശി ജെസി ആണ് ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. സംഭവത്തിൽ വനംമന്ത്രി ഷിബു ബേബി ജോൺ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

മേപ്പാടി - ചൂരൽമല റോഡിൽ പുത്തുമലയ്ക്കടുത്ത് ചൂണ്ടി വളവിൽ രാവിലെ ആറരയോടെയായിരുന്നു കാട്ടാന ആക്രമണം. പുത്തുമല സ്വദേശി ജെസിയും ഭർത്താവ് ഷാജിയും ജോലിക്കു പോകാനായി സ്കൂട്ടറിൽ വരുമ്പോൾ രണ്ട് കാട്ടാനകൾ റോഡിൽ നിലയുറപ്പിച്ചിരുന്നു. സ്കൂട്ടർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടാനകളിൽ ഒന്ന് ഓടി വന്ന് ജെസിയെ ചുഴറ്റി എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജെസിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മേപ്പാടി ടൗണിൽ നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ആനയെ മയക്കു വെടി വെച്ച് പിടികൂടണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ആനയെ പിടികൂടാനുള്ള നടപടി സ്വീകരിക്കുമെന്നും ആദ്യ ഘട്ടത്തിൽ കുടുംബത്തിന് നഷ്ട പരിഹാരമായി 14 ലക്ഷം രൂപ നൽകുമെന്നും സൗത്ത് ഡിഎഫ്ഒ നേരിട്ടെത്തി ഉറപ്പ് നൽകി.

നഷ്ടപരിഹാരം ഉറപ്പാക്കിയതിനെ തുടർന്ന് നാട്ടുകാർ സമരം അവസാനിപ്പിച്ചു. ജെസിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മരണാനന്തര ചടങ്ങുകൾക്ക് പതിനായിരം രൂപ അനുവദിച്ചതായും മന്ത്രി ടി. സിദ്ധിഖ് അറിയിച്ചു. കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

SCROLL FOR NEXT