എറണാകുളം ആലുവയിൽ 14കാരിക്ക് ക്രൂരപീഡനം. രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ ആലുവ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ അമ്മ റൂറൽ എസ്പിക്ക് നൽകിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്.