കൊച്ചി: നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകളിൽ വിളിക്കാതെ എത്തിയ സുനിൽ സ്വാമിക്കെതിരെ കുടുംബത്തിന് അതൃപ്തി. നിരവധി തട്ടിപ്പ് കേസിൽ പ്രതിയായ ഇയാൾ ആരും ക്ഷണിക്കാതെയാണ് ചടങ്ങിനെത്തിയത്. സംസ്കാര ചടങ്ങുകളിൽ കുടുംബം വിളിച്ച കർമ്മി ഉണ്ടായിട്ടും സുനിൽ അട്ടിമറിച്ച് കാർമികത്വം ഏറ്റെടുത്തെന്നാണ് ആരോപണം.
ശ്രീനിവാസൻ്റെ കുടുംബം വേര്‍പാടിന്റെ വേദനയില്‍ നീറുമ്പോള്‍ അവരുടെ അനുമതിയില്ലാതെ എത്തി സംസ്‌കാര ചടങ്ങിന്റെ കാര്‍മികത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു സുനില്‍ദാസ് എന്ന സുനിൽ സ്വാമി. ശ്രീനിവാസന്റെ കുടുംബത്തിൽ ആർക്കും ഇയാളെ അറിയില്ലായിരുന്നു. കുടുംബം വിളിച്ച കർമികളെ മറികടന്ന് സ്വയം മുഖ്യകർമിയായുള്ള പ്രകടനമായിരുന്നു പിന്നീട് കണ്ടത്.
പാലക്കാട് മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ നിരവധി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് സുനില്‍ ദാസ്. കേരള പൊലീസും തമിഴ്‌നാട് പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പല കേസുകളിലായി ജയിൽ കഴിഞ്ഞയാൾ കൂടിയാണ് സുനിൽ ദാസ്.