KERALA

പാളയത്ത് ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്; പങ്കെടുത്തവരിൽ കൊലക്കേസ് പ്രതിയും ലഹരിക്കേസിൽ ഉൾപ്പെട്ടവരും

നിലവിൽ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാളയത്ത് ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് സംഘർഷവും ഏറ്റമുട്ടലും ഉണ്ടായത്. കൊലക്കേസ് പ്രതിയും ലഹരിക്കേസിൽ ഉൾപ്പെട്ടവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. രണ്ട് ദിവസം മുൻപാണ് സംഭവമുണ്ടായത്.

സംഭവത്തിൽ പാളയത്തെ ഹോട്ടലിന് പൊലീസ് നോട്ടീസ് നൽകി. ഹോട്ടലിലും റോഡിലും ചേരിതിരിഞ്ഞ് അടിപിടിയുണ്ടായി. ആക്രമണത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുമെന്നാണ് വിവരം.

SCROLL FOR NEXT