ജിഫ്രി മുത്തുക്കോയ തങ്ങൾ 
KERALA

"ആര് മുഖ്യമന്ത്രി ആയാലും സമസ്തയുടെ ആദർശത്തിന് എതിരെ വരാൻ പാടില്ല"; നിലപാട് വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ

ആര് വന്നാലും സുന്നി സമുദായത്തിൻ്റെ ആവശ്യങ്ങൾ പരിഗണിക്കാതെ പോകരുത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ആര് മുഖ്യമന്ത്രി ആയാലും സമസ്തയുടെ ആദർശത്തിന് എതിരെ വരാൻ പാടില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമുദായത്തിൻ്റെ ആവശ്യങ്ങൾ പരിഗണിക്കാതെ പോകരുത്.

മുഖ്യമന്ത്രി ആര് വേണമെന്ന തർക്കത്തിൽ സമസ്ത ആരെയും പിന്തുണച്ചിട്ടില്ല, ഇത്തരം കാര്യങ്ങളിൽ സമസ്ത ഇടപെടാറില്ലെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ആരെയും പിന്തുണച്ച് കത്ത് നൽകിയിട്ടില്ല. ആര് വന്നാലും സുന്നി സമുദായത്തിന് പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SCROLL FOR NEXT