തിരുവനന്തപുരം: ജിഎന്‍എ വൈദ്യുതി കരാറില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് വാര്‍ത്താ കുറിപ്പില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി.
12.50 രൂപയ്ക്ക് ഹിമാചല്‍ വൈദ്യുതി ഉറപ്പ് നല്‍കിയിട്ടില്ല. ഇക്കാര്യം മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇടനിലക്കാരുടെ മാര്‍ജിന്‍ കൂടെ ഉള്‍പ്പെടുത്തിയാണ് 14.50 രൂപ നിരക്ക്. ഇടനിലക്കാരുടെ മാര്‍ജിന്‍ കൂടി ഉള്‍പ്പെടുത്തിയാണ് 14.50 രൂപ നിരക്ക് വരുന്നത്. ഹിമാചല്‍ രാജസ്ഥാന് വൈദ്യുതി നല്‍കുന്നത് 15.50 രൂപയ്ക്കാണ്. പിന്നെങ്ങനെയാണ് 12.50 രൂപയ്ക്ക് കെഎസ്ഇബിക്ക് വൈദ്യുതി നല്‍കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
കെഎസ്ഇബി പോലും ലഭിച്ചിട്ടില്ലെന്ന് പറയുന്ന പ്രപ്പോസല്‍ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്? ഇത് പ്രതിപക്ഷ നേതാവ് പുറത്തുവിടണം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പലവട്ടം ജിഎന്‍എ വഴി വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജിഎന്‍എ വൈദ്യുതി കരാറില്‍ ദുരൂഹതയെന്നായിരുന്നു പിണറായി വിജയന്റെ ആരോപണം. കരാറില്‍ സുതാര്യതയോ ടെന്‍ഡറോ നടപടിക്രമങ്ങളോയില്ല. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാത്ത ഒരു കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് എന്തിനാണെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും രേഖകളും പുറത്തു വിടണം. കത്ത് ഇല്ല എന്ന് പറയുന്നത് ആരെ രക്ഷിക്കാനാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചിരുന്നു.