ജിഎൻഎ വൈദ്യുതി കരാറിൽ ദുരൂഹത, സുതാര്യതയില്ല; മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നുവെന്ന് പിണറായി വിജയൻ

വൈദ്യുതി ഉൽപ്പാദിപ്പിക്കാത്ത ഒരു കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നതിൽ ദുരൂഹതയെന്ന് പിണറായി വിജയൻ.
Suspicion Surrounding GNA Power Contract
ജിഎൻഎ വൈദ്യുതി കരാറിൽ ദുരൂഹത
Published on: 
Updated on: 

തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാറിൽ ദുരൂഹതയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കരാറിൽ സുതാര്യതയോ ടെൻഡറോ നടപടിക്രമങ്ങളോയില്ല. വൈദ്യുതി ഉൽപ്പാദിപ്പിക്കാത്ത ഒരു കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് എന്തിനാണെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും രേഖകളും പുറത്തു വിടണം. കത്ത് ഇല്ല എന്ന് പറയുന്നത് ആരെ രക്ഷിക്കാനാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

ജിഎൻഎ സെബിയുടെ അന്വേഷണം നേരിടുന്ന സ്ഥാപനമാണ്. വൈദ്യുതി എവിടെ നിന്നാണ് വരുന്നത് എന്നറിയില്ല. ജനങ്ങൾ നൽകേണ്ട തുകയെ പറ്റി ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ജിഎൻഎയിൽ നിന്ന് ഇടതു സർക്കാർ നേരിട്ട് വൈദ്യുതി വാങ്ങിയിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി ഇല്ലാതെയോ മത്സര ടെൻഡർ ഇല്ലാതെയോ ഒരു യൂണിറ്റും വാങ്ങിയിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മുഖ്യമന്ത്രി സമർഥമായി വാദങ്ങൾ അവതരിപ്പിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. വകുപ്പ് മന്ത്രിയെ മറികടന്ന് മുഖ്യമന്ത്രിയും ഓഫീസും ഫയലുകൾ നിയന്ത്രിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Suspicion Surrounding GNA Power Contract
"ലീഗിലായിരുന്നപ്പോൾ കാണാത്ത എന്ത് മതവർഗീയതയാണ് മറുകണ്ടം ചാടിയപ്പോൾ കാണാൻ കഴിഞ്ഞത്"; കെ.ടി. ജലീലിൻ്റെ ആരോപണത്തിന് മറുപടിയുമായി അഡ്വ. എ.പി. സ്‌മിജി

ദേശീയ വിപണിയിൽ വൈദ്യുതി ലഭ്യതയുമുണ്ട്. പിന്നെ എങ്ങനെയാണ് വൈദ്യുതി പ്രതിസന്ധി. ദേശീയ പവർ എക്സ്ചേഞ്ചിൽ ശരാശരി വില യൂണിറ്റിന് അഞ്ച് രൂപയാണ്. ജിഎൻഎ 8.50 രൂപയും. വിപണി വിലയേക്കാൾ 3.50 പൈസ ജി എൻഎ ഈടാക്കുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇതോടെ സംസ്ഥാനത്തിന് വരുന്ന അധിക ബാധ്യത 635 കോടി രൂപയാണ്. അഞ്ച് രൂപയ്ക്ക് വൈദ്യുതി ലഭിക്കുന്ന സാഹചര്യം ഉള്ളപ്പോൾ എട്ടര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നത് ആരുടെ താൽപ്പര്യമെന്നും പിണറായി വിജയൻ ചോദിച്ചു.

Suspicion Surrounding GNA Power Contract
3500 കോടിയിലധികം രൂപ കുടിശ്ശിക; സര്‍ക്കാര്‍ നിര്‍മാണ മേഖലയിലെ കരാറുകാര്‍ സമരത്തിലേക്ക്

കെഎസ്ഇബി ചെയർമാനായിരുന്ന എം.ജി രാജമാണിക്യം പിന്തുണച്ചത് ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെയാണെന്ന് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ജിഎൻഎയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കെഎസ്ഇബിയിലെ ഡയറക്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.