കൊല്ലം: പത്തനാപുരത്ത് പൊലീസിന് നേരെ ഗുണ്ടാ നേതാവിന്റെ ആക്രമണം. ഗുണ്ടാ നേതാവ് സജീവാണ് അൽസേഷ്യൻ നായയുമായി എത്തി ആക്രമണം നടത്തിയത്. ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പൊലീസ് ജീപ്പ് ഇടിച്ചു നശിപ്പിക്കുകയും ചെയ്തു.
പത്തനാപുരത്തെ സപ്താഹ പരിപാടിക്കിടെയാണ് സംഭവം. അൽസേഷ്യൻ നായയുമായി എത്തിയ സജീവ് അവിടെ വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാക്കിയതായി പരാതി ലഭിച്ചിരുന്നു. ഇതന്വേഷിക്കാനെത്തിയ പൊലീസിന് നേരെയാണ് ആക്രമണം. ഓഫ് റോഡ് വാഹനം ഉപയോഗിച്ച് ജീപ്പ് ഇടിച്ചുതെറിപ്പിച്ചതിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.