ആരോപണം നേരിട്ട കമ്പനിക്ക് വീണ്ടും സർക്കാർ പരസ്യക്കരാർ 
KERALA

ആരോപണം നേരിട്ട കമ്പനിക്ക് വീണ്ടും പരസ്യക്കരാർ; വി.ഡി. സതീശൻ സർക്കാർ നൽകിയത് ആറ് കോടിയുടെ കരാർ

ഒന്നാം പിണറായി സര്‍ക്കാറിൻ്റെ കാലത്ത് സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍ കമ്പനിക്ക് 32.09 ലക്ഷത്തിൻ്റെ പരസ്യക്കരാർ നല്‍കിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കേരളപ്പിറവി ദിനത്തിൽ പരസ്യം നല്‍കിയത് നേരത്തെ ആരോപണം നേരിട്ട കമ്പനിക്ക്. സ്റ്റാർക് കമ്മ്യൂണിക്കേഷൻ എന്ന കമ്പനിക്കാണ് വിവിധ ദിനപത്രങ്ങളിൽ പരസ്യം നൽകാൻ ആറ് കോടിയുടെ കരാർ നൽകിയത്. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് നല്‍കിയ ചില പരസ്യങ്ങളുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിട്ട കമ്പനിയാണ് സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍.

2017ല്‍ 45.67 കോടി രൂപയുടെ പരസ്യങ്ങളുമായി ബന്ധപ്പെട്ടാണ് കമ്പനിക്കെതിരെ സിഎജിയുടെ പരാമര്‍ശം ഉണ്ടായത്. ടെൻഡർ പ്രക്രിയയ്ക്ക് ശേഷം ടെൻഡർ വ്യവസ്ഥകൾ ഭേദഗതി ചെയ്തു. ആദ്യ ടെൻഡർ വിജ്ഞാപനത്തിൽ ശരിയായ മൂല്യനിർണയ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിരുന്നില്ല, പ്രവൃത്തികൾ നൽകുമ്പോൾ സാമ്പത്തിക ബിഡുകൾ ക്ഷണിച്ചിരുന്നില്ല, നാമനിർദേശ അടിസ്ഥാനത്തിൽ വർക്ക് ഓർഡറുകൾ നൽകി, പരിശോധിച്ച പ്രവൃത്തികൾക്ക് ഔപചാരിക കരാറുകൾ നടപ്പിലാക്കിയില്ല തുടങ്ങിയവയായിരുന്നു സിഎജി കണ്ടെത്തിയ പ്രധാന നടപടിക്രമ ലംഘനങ്ങൾ.

എന്നാൽ ഒന്നാം പിണറായി സര്‍ക്കാറിൻ്റെ കാലത്തും ഇതേ കമ്പനിക്ക് 32.09 ലക്ഷത്തിൻ്റെ പരസ്യക്കരാർ നല്‍കിയിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടതോടെ ഒരു കരാറും നൽകിയില്ല. ഇതിന് പിന്നാലെയാണ് വി.ഡി. സതീശൻ സർക്കാർ പുതിയ കരാർ അനുവദിച്ചിരിക്കുന്നത്.

SCROLL FOR NEXT