അഭിറാമിന് വിട ചൊല്ലി നാട്; അരുംകൊലയിൽ വിറങ്ങലിച്ച് പാങ്ങപ്പാറ നിവാസികൾ

ഞായറാഴ്ച രാത്രിയാണ് അഭിറാം അതിക്രൂരമായി പാങ്ങപ്പാറയിൽ കൊല്ലപ്പെട്ടത്.
The community bids farewell to Abhiram
അഭിറാമിന് വിട ചൊല്ലി നാട്
Published on: 
Updated on: 

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ട 17-കാരൻ അഭിറാമിൻ്റെ സംസ്‌കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. വൻ ജനാവലിയാണ് അഭിറാമിനെ ഒരുനോക്ക് കാണാൻ അവസാനമായി വീട്ടുവളപ്പിലേക്ക് എത്തിച്ചേർന്നത്. ഞായറാഴ്ച രാത്രിയാണ് പ്രണയപ്പകയുടെ ഇരയായി അഭിറാം ക്രൂരമായി കൊല്ലപ്പെടുന്നത്.

പ്രണയപ്പകയും തർക്കങ്ങളുമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഭിറാമിനെ കാണാതാവുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

The community bids farewell to Abhiram
ഗവർണറെ തള്ളി മുഖ്യമന്ത്രി; പിഎസ്‌സി വിഷയത്തിൽ സർക്കാരുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ

ഒന്നാം പ്രതി കാമുകിയെ കൊണ്ട് അഭിറാമിനെ വിളിച്ച് വരുത്തി കൊലപ്പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഒന്നാം പ്രതിയായ 17-കാരൻ്റെ ലക്ഷ്യം അഭിറാമിൻ്റെ സുഹൃത്തിനെ വിളിച്ചുവരുത്തി അപായപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിന് അഭിറാം വഴങ്ങാത്തതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിറാമിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും തുടർന്ന് ബെൽറ്റും കൈയും ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അതേസമയം കൊല്ലപ്പെടുന്നതിന് മുൻപ് അഭിറാം വീട്ടിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ഒന്നാം തീയതി ഉച്ചയ്ക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് കിട്ടിയിട്ടുള്ളത്. കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് വിശദമായി പരിശോധിച്ച് വരുകയാണ്. പരുത്തിപ്പാറ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട അഭിറാം.

The community bids farewell to Abhiram
പ്രാദേശികമായി തീരേണ്ട പ്രശ്നങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് വലുതാക്കുന്നു; ശ്രീനാദേവി കുഞ്ഞമ്മയുടെ ഇടപെടലുകളിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി