എഡിജിപി എം.ആർ. അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റി . എക്സൈസ് കമ്മീഷണറായാണ് പുതിയ നിയമനം. ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങി. നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അവധിയിൽ പോയ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.
ശബരിമല ട്രാക്ടര്‍ യാത്ര വിവാദം ഉയർന്ന സാഹചര്യത്തിലാണ് അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റിയ നടപടി. അന്വേഷണത്തിൽ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. റിപ്പോർട്ടിനൊപ്പം നടപടിക്കും ശുപാർശ ചെയ്തിരുന്നു.വിഷയം കോടതിയുടെ പരിഗണനയിലുമാണ്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ജയിൽ വകുപ്പിലും അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.