സ്വകാര്യ വാഹനങ്ങളിൽ അനുമതി ഇല്ലാതെ സർക്കാർ ബോർഡ് വയ്ക്കാൻ പാടില്ല 
KERALA

"മന്ത്രി കെ.എം. ഷാജിയുടെ വാദം തെറ്റ്"; സ്വകാര്യ വാഹനങ്ങളിൽ അനുമതി ഇല്ലാതെ സർക്കാർ ബോർഡ് വയ്ക്കാൻ പാടില്ല

1989-ലെ കേരള മോട്ടോർ വാഹന നിയമം ചട്ടം 92 എ ഇക്കാര്യം വ്യക്തമായിപറയുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മന്ത്രി സഞ്ചരിക്കുന്ന ഏത് വാഹനത്തിലും മന്ത്രിയുടെ ബോർഡും പതാകയും വെക്കാമെന്ന മന്ത്രി കെ.എം. ഷാജിയുടെ വാദം തെറ്റ്. 1989-ലെ കേരള മോട്ടോർ വാഹന നിയമം ചട്ടം 92 എ പ്രകാരം, സ്വകാര്യ വാഹനങ്ങളിൽ അനുമതി ഇല്ലാതെ സർക്കാർ ബോർഡ് വയ്ക്കാൻ പാടില്ല.

നമ്പരും ബോർഡും അനുവദിക്കുന്നത് സർക്കാർ വാഹനങ്ങൾക്ക് വേണ്ടിയാണ്. സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ സർക്കാർ ബോർഡ് വയ്ക്കുന്നത് ചട്ടലംഘനമാണ്. മറ്റൊരു വാഹനത്തിൽ ഉപയോഗിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറങ്ങണം. ഇന്ന് രാവിലെ മന്ത്രി നടത്തിയ പരാമർശം തെറ്റാണെന്നാണ് നിയമം സൂചിപ്പിക്കുന്നത്.

സ്വകാര്യ കാർ ഉപയോഗത്തെ ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി രാവിലെ രംഗത്ത് വന്നിരുന്നു. മന്ത്രി ഉപയോഗിക്കുന്ന വാഹനം ഔദ്യോഗികമാവണം എന്ന് പോലുമില്ല എന്നാണ് നിയമമെന്നും കൊടിവെക്കണം എന്ന് മാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു. കാർ ഉപയോഗത്തിൽ ഒരു നിയമപ്രശ്‌നവും ഇല്ല. അതിൽ ധാർമികതയുടെ പ്രശ്നമാണ് ഉള്ളതെന്നുമാണ് കെ.എം. ഷാജി വാദിച്ചത്.

SCROLL FOR NEXT