തദ്ദേശസ്ഥാപനങ്ങളിലെ തസ്തിക വെട്ടിക്കുറച്ച് സർക്കാർ. തദ്ദേശസ്വയംഭരണ വകുപ്പിൽ 283 ഓഫീസ് അറ്റൻഡ് തസ്തികകൾ വെട്ടിചുരുക്കി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാർ നടപടി.
സംസ്ഥാനത്തെ വിവിധ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിളുമായി ഒഴിവ് വന്ന ഓഫീസ് അറ്റൻഡന്റ് തസ്തികകളാണ് നിർത്തലാക്കുന്നത്. ലാസ്റ്റ് ഗ്രേഡ് തസ്തികകൾ കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികൾ വഴി നിയമനം നടത്തുമെന്ന പ്രഖ്യാപനത്തിനിടയിലാണ് പുതിയ ഉത്തരവ്.