പിഎം ശ്രീ Source: News Malayalam 24x7
KERALA

പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ സർക്കാർ? സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർണായക തീരുമാനം എടുക്കും

ശക്തമായ എതിർപ്പ് സിപിഐയിൽ നിന്ന് ഉയർന്ന പശ്ചാത്തലത്തിലാണ് പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയേക്കുമെന്ന സൂചന പുറത്തുവരുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയേക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർണായക തീരുമാനം എടുക്കും. ശക്തമായ എതിർപ്പ് സിപിഐയിൽ നിന്ന് ഉയർന്ന പശ്ചാത്തലത്തിലാണ് പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയേക്കുമെന്ന സൂചന പുറത്തുവരുന്നത്.

പിന്മാറേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് സെക്രട്ടറിയേറ്റ് അംഗങ്ങളിൽ പലരും ഉന്നയിച്ചത്. പദ്ധതിയിലൂടെ 1500 കോടിയാണ് സംസ്ഥാനത്തിന് ലഭിക്കുക എന്ന് പറയുന്നുണ്ടെങ്കിലും, ഫയലുകൾ പരിശോധിക്കുമ്പോൾ അത്രയധികം രൂപ ലഭിക്കുന്ന സാഹചര്യമല്ല ഉള്ളത്, ഇതൊരു കെണിയായി മാറാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ടായി. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് നിർണായക തീരുമാനം കൈക്കൊള്ളും.

SCROLL FOR NEXT