തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവച്ചതിൽ വിവാദങ്ങൾ കടുക്കുന്നതിന് പിന്നാലെ പദ്ധതിയി ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. ആദ്യഘട്ട പ്രൊപ്പോസൽ ഇന്ന് കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സിപിഐ അടക്കമുള്ള മുന്നണികൾ സർക്കാർ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎം കാണിച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണ് എന്നാണ് സിപിഐയുടെ പ്രതികരണം.
പിഎം ശ്രീയിൽ ഒപ്പുവച്ചതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. വീരവാദം മുഴക്കലിന് അവസാനം മന്ത്രിസഭാ അംഗങ്ങൾ പോലും അറിയാതെ സർക്കാർ പിഎം ശ്രീയിൽ ഒപ്പുവച്ചുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സിപിഐയുടെ അഭിപ്രായങ്ങൾ കാറ്റിൽ പറത്തിയാണ് സർക്കാർ പിഎം ശ്രീയിൽ ഒപ്പുവെച്ചത്. സംസ്ഥാനത്ത് നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
പ്രതിഷേധങ്ങൾക്കിടെ പദ്ധതിയിൽ ഒപ്പിടാൻ ഉണ്ടായ സാഹചര്യം സിപിഐഎം വിശദീകരിക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ഇതിാനയി പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ എകെജി സെൻ്ററിൽ എത്തിച്ചു.