KERALA

വായ്പാ പരിധി വെട്ടിക്കുറച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കി; അകാരണമായി ഫണ്ട് തടഞ്ഞുവെച്ചു: നയപ്രഖ്യാപനത്തിൽ ഗവർണർ

സംസ്ഥാനത്തെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര നിലപാടാണ് എന്നും ഗവർണർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കറുടെ നയപ്രഖ്യാപനത്തോടെ 15-ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ആരംഭിച്ചു. അർലേക്കറുടേത് ഗവർണർ ആയി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ്. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനം കൂടിയാണിത്. സ്പീക്കർ എ.എൻ. ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഗവർണറെ നിയമസഭയിലേക്ക് സ്വീകരിച്ചത്.

തൊഴിലുറപ്പ് പദ്ധതി ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയായി എന്നും, സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം കൈകടത്തുന്നെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു. കേന്ദ്രം അകാരണമായി ഫണ്ട് തടഞ്ഞു വയ്ക്കുകയും, വായ്പാ പരിധി വെട്ടിക്കുറച്ച് സാമ്പത്തികമായി ഞെരുക്കിക്കുകയും ചെയ്യുന്നു എന്നും ഗവർണർ പറഞ്ഞു.

പൊതുവിപണിയിൽ നിന്നുള്ള വായ്പയിൽ 17000 കോടിയുടെവെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. സാമ്പത്തികമായി ഞെരുക്കിയത്. സംസ്ഥാനത്തിൻ്റെ എല്ലാ മേഖലകളെയും ബാധിച്ചു. തൊഴിലുറപ്പിലൂടെ ആവശ്യമനുസരിച്ച് തൊഴിൽ നൽകുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ കേന്ദ്രം കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയായി എന്നും ഗവർണർ പറഞ്ഞു.

സംസ്ഥാനത്തെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര നിലപാടാണ്. അല്ലാതെ സംസ്ഥാനത്ത് ധൂർത്തൊന്നും നടക്കുന്നില്ല. നയപ്രഖ്യാപനത്തിനിടെ അതിദാരിദ്ര്യ നിർമാർജനത്തിലും ഗവർണർ പരാമർശം നടത്തി. നിക്ഷേപ സൗഹൃദ സംസ്ഥനമായി കേരളം മാറി. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമം, അടിസ്ഥാന സൗകര്യം, തൊഴിലവസരങ്ങൾ ഉണ്ടാക്കൽ തുടങ്ങിയവക്കായി വൻതോതിൽ പണം നിക്ഷേപിക്കാൻ കേരളത്തിന് സാധിച്ചു. ശിശുമരണ നിരക്ക് ന് കുറയ്ക്കാനും സംസ്ഥാനത്തിന് സാധിച്ചു.

ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കിയിട്ടുണ്ട്. ഭൂരഹിത ഭവനരഹിത ലക്ഷ്യത്തിലേക്ക് കേരളം അടുക്കുന്നുണ്ട്. കേരളം സാമൂഹ്യസൗഹാർദ്ദത്തിൻ്റെ നാടാകട്ടെ. മനുഷ്യ വന്യജീവി സംഘർഷത്തിൽ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും. കഴിഞ്ഞ 10 വർഷമായി ക്രമസമാധന പരിപാലനം മെച്ചപ്പെടുത്തി. മനുഷ്യ വന്യജീവി സംഘർഷങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു.

SCROLL FOR NEXT