സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ വീണ്ടും ഒളിയമ്പുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. കേരളത്തിന്റെ സംസ്‌കാരം തിരസ്‌കരിച്ചു കൊണ്ടുള്ള നിലപാട് ആണ് ചിലര്‍ സ്വീകരിക്കുന്നത്. താന്‍ എക്കാലത്തും ആര്‍എസ്എസുകാരനാണ്. തന്നെ പരുവപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന് തുറന്നു സമ്മതിക്കുമെന്നും ആര്‍ലേക്കര്‍ പറഞ്ഞു.
കേരളത്തില്‍ ഗുരു പൂജയെ എതിര്‍ക്കുന്നവരും ഭാരത മാതാവിനെ എതിര്‍ക്കുന്നവരും ശബരിമലയില്‍ അയ്യപ്പ ഭക്തരായി നടിക്കുകയാണ് എന്നും കോഴിക്കോട് കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തിന്റെ സംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു.
'കേരളത്തില്‍ ഗുരു പൂജയെ എതിര്‍ക്കുന്നവരും ഭാരത മാതാവിനെ എതിര്‍ക്കുന്നവരും ശബരിമലയില്‍ അയ്യപ്പ ഭക്തരായി നടിക്കുകയാണ്. ഇത് എന്ത് നിലപാടാണ്? ഞാന്‍ ഗോവയില്‍ നിന്നാണ് വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ ആദിശങ്കരന്റ കാലടിയില്‍ വന്നിട്ടുണ്ട്. ഈ വേദിയില്‍ ഞാന്‍ ആര്‍എസ്എസുകാരാനായാണ് സംസാരിക്കുന്നത്,' ഗവര്‍ണര്‍ പറഞ്ഞു.
ചില നേതാക്കള്‍ വളരെ നിഷ്‌കളങ്കരാണെന്ന് രീതിയില്‍ സംസാരിക്കുന്നുണ്ട് രാജ്യത്ത്. എന്നാല്‍ കേരളത്തിന്റെ സംസ്‌കാരം തിരസ്‌കരിച്ചു കൊണ്ടുള്ള നിലപാടാണ് ചിലരിവിടെ സ്വീകരിക്കുന്നതെന്നും ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു.
ഒരു രാഷ്ട്ര നിര്‍മാണ പ്രസ്ഥാനമാനമാണ് ആര്‍എസ്എസ്. മുന്‍പ് ഇന്ത്യന്‍ റുപ്പിക്ക് അമേരിക്കയില്‍ വിലയില്ലെന്ന പറഞ്ഞവര്‍ ഇന്ന് ഇന്ത്യന്‍ റുപ്പിയെ പരിഗണിക്കുന്നുണ്ടെന്നും കേരള ഗവര്‍ണര്‍ പറഞ്ഞു.