
തൃത്താല: കേരളത്തിൻ്റെ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ അധ്യാപകനെതിരെ കേസെടുത്ത് ചാലിശ്ശേരി പൊലീസ്. തൃത്താല ആനക്കര മേലഴിയം ഗവ. എൽ.പി. സ്കൂളിലെ അധ്യാപകൻ കൂറ്റനാട് തൊഴുക്കാട് സ്വദേശി കള്ളിവളപ്പിൽ പ്രകാശിനെതിരെ ആണ് കേസെടുത്തത്.
സെപ്റ്റംബർ 22നാണ് ഗുരുവിനെ അസഭ്യം പറഞ്ഞുള്ള കുറിപ്പും ചിത്രവും അധ്യാപകൻ ഫേസ്ബുക്കിൽ പങ്കുവച്ചത്. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് ഉടനെ കടക്കുമെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു.
എസ്എൻഡിപി യോഗം കൂറ്റനാട് ശാഖാ സെക്രട്ടറി അപ്പുവിൻ്റെ പരാതിയിലാണ് അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് കേസെടുത്തത്. പ്രകാശ് കള്ളിവളപ്പിൽ എന്ന ഫേസ്ബുക്ക് പേജിലാണ് കേട്ടാലറയ്ക്കുന്ന അശ്ലീലം ഇയാൾ കുറിച്ചിട്ടിരിക്കുന്നത്. ശ്രീനാരായണ ഗുരുവിൻ്റെ ചിത്രത്തിനൊപ്പമാണ് ഈ കുറിപ്പിട്ടിരിക്കുന്നത്.