കൊല്ലപ്പെട്ട രാജേന്ദ്രൻ, പ്രതി സന്ദീപ് 
KERALA

തിരുവനന്തപുരം ഇടിഞ്ഞാറിൽ മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു

ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണിയെയാണ് ചെറുമകൻ സന്ദീപ് പാലോട് കുത്തിക്കൊന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാലോട്-ഇടിഞ്ഞാറിൽ മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണിയെയാണ് ചെറുമകൻ സന്ദീപ് പാലോട് കുത്തിക്കൊന്നത്. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കുത്തേറ്റ ഉടനെ രാജേന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ചെറുമകൻ സന്ദീപ് പാലോടിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

SCROLL FOR NEXT