Source: Instagram/ Jasmin Jaffar
KERALA

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകി റീല്‍സ് ചിത്രീകരിച്ചു; മുൻ ബി​ഗ് ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ പരാതി നൽകി ദേവസ്വം

ജാസ്മിന്‍ ജാഫര്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് മൂന്നു ദിവസം മുമ്പ് റീല്‍സ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

Author : ന്യൂസ് ഡെസ്ക്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ച് ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച മുൻ ബിഗ് ബോസ് താരത്തിനെതിരെ പരാതി നല്‍കി ഗുരുവായൂർ ദേവസ്വം. ബി​ഗ് ബോസ് മലയാളം സീസൺ സിക്സ് മത്സരാർഥിയായിരുന്ന ജാസ്മിൻ ജാഫറിനെതിരെയാണ് ഗുരുവായൂർ ദേവസ്വം ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകിയത്.

ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലയിൽ ക്ഷേത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. ഇത് മറികടന്നാണ് ജാസ്മിൻ ജാഫർ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തീര്‍ഥക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ചതെന്നാണ് പരാതി. ജാസ്മിന്‍ ജാഫര്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് മൂന്നു ദിവസം മുമ്പ് റീല്‍സ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

SCROLL FOR NEXT