KERALA

കഴുത്തുളുക്കിയ മന്ത്രിക്ക് അതിതീവ്രപരിചരണം, വയറ്റിൽ കത്രിക കുടുങ്ങിയാൽ അവഗണന; പരിഹാസവുമായി ഹർഷിന

എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് ഒരു പരിഹാരമാവുക എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കെഎസ്‌യു പ്രതിഷേധത്തെ തുടർന്ന് പരിക്ക് പറ്റിയ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ഹർഷിന. കഴുത്തുളുക്കിയ മന്ത്രിക്ക് അതിതീവ്രപരിചരണം, വയറ്റിൽ കത്രിക കുടുങ്ങിയാൽ അവഗണന എന്നാണ് ഹർഷിന ഫേസ്ബുക്കിൽ കുറിച്ചത്. എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് ഒരു പരിഹാരമാവുക എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിൻ്റെ പൂർണരൂപം

പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ICU വിലാക്കുന്നു.MRI Scan - ന് വിധേയയാക്കുന്നു.ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു....etc etc........എന്തൊക്കെ യാ? ....!!!!

പക്ഷേ, ഒരു കത്രിക 5 അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ....വേദന പോലും ഉണ്ടാവില്ല.ചികിത്സ വേണ്ട...ഒരു പ്രശ്നങ്ങളുമില്ല..!ചെയ്തവർക്കെതിരെ യാതൊരു നടപടിയും ഇല്ല ...!വിവിധ റിപ്പോർട്ടുകൾ തേടിഏറ്റവും കൂടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ അങ്ങ് പ്രഖ്യാപിച്ചേക്കാം....എല്ലാം ആയി...അത്ര ഒക്കെ മതി.....

നാടകമേ ഉലകം...!

എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് ഒരു പരിഹാരമാവുക.......?!!!!

SCROLL FOR NEXT