കൊച്ചി: തേവരയിൽ നിന്ന് രണ്ട് കിലോയിലധികം വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയിലേക്ക് സ്ഥിരമായി ലഹരി എത്തിക്കുന്ന ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്. റെയിൽവെ സ്റ്റേഷൻ മുതൽ പിന്തുടർന്നാണ് എക്സൈസ് സ്റ്റേറ്റ് എൻഫോഴ്‌സ്മെന്റ് പ്രതികളെ പിടികൂടിയത്.
പിടിയിലായ മലയാളികളുടെ തലവനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനക്കാരിൽ നിന്ന് മൊത്തമായി വാങ്ങി വിൽപ്പന നടത്തുന്നവരാണ് ഇവർ. കൂടുതൽ കൊണ്ടുവരാനും ഡീൽ ഉണ്ടായിരുന്നു. ന്യൂ ഇയർ പാർട്ടികൾ ലക്ഷ്യമിട്ടാണ് ഹാഷിഷ് ഓയിൽ എത്തിച്ചത്. കൊച്ചിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയത് 4 കോടിയുടെ ഹാഷിഷ് ഓയിലാണ്.