പി.സി. ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി Source: Facebook/ P.C. George
KERALA

തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി.സി. ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി

തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

Author : ന്യൂസ് ഡെസ്ക്

തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ പി.സി. ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസെടുക്കാൻ തൊടുപുഴ പൊലീസിന് നിർദേശം നൽകി. ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് അനീസ് കാട്ടാക്കടയാണ് വിദ്വേഷ പ്രസംഗത്തിൽ പി.സി. ജോർജിനെതിരെ ഹർജി സമർപ്പിച്ചത്.

അടിയന്തരാവസ്ഥയുടെ വാർഷികവുമായി ബന്ധപ്പെട്ട എച്ച്ആർഡിഎസ് പരിപാടിയിൽ ആയിരുന്നു പി.സി. ജോർജിന്റെ മതവിദ്വേഷ പ്രസംഗം. മുസ്ലീം വിഭാഗത്തിനെയും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെയും അപമാനിക്കുന്ന തരത്തിലായിരുന്നു ജോർജിൻ്റെ പ്രസംഗം. പ്രത്യേക മതവിഭാഗത്തിനെതിരെ നടത്തിയ പരാമർശത്തിന് പിന്നാലെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

നേരത്തെയും പലയിടങ്ങളിൽ വിദ്വേഷ പ്രസംഗം നടത്തി വെട്ടിലായിട്ടുള്ള ആളാണ് പി.സി. ജോർജ്. മുൻപ് നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടർന്നുള്ള കേസിൽ ജാമ്യത്തിൽ തുടരുന്നതിനിടെയാണ് പി.സി. ജോർജിനെതിരെ മറ്റൊരു കേസ് കൂടി വരുന്നത്. അതിനാൽ, പൊലീസ് ജാമ്യം റദ്ദാക്കാനും അറസ്റ്റ് ചെയ്യാനുമുള്ള സാധ്യതയുണ്ട്.

SCROLL FOR NEXT