വൂണ്ട് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിൽ ഡോക്ടർമാർക്ക് കർശന നിർദേശവുമായി ആരോഗ്യ വകുപ്പ് 
KERALA

പേരും പരിക്കിന്റെ വ്യാപ്തിയും വ്യക്തമായി എഴുതണം; വൂണ്ട് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിൽ ഡോക്ടർമാർക്ക് ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം

സർട്ടിഫിക്കറ്റുകളിലെ അപര്യാപ്തതകൾ ക്രിമിനൽ കേസുകളുടെ അന്വേഷണത്തെയും പ്രോസിക്യൂഷൻ നടപടികളെയും സാരമായി ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ഉത്തരവ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൂണ്ട് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിൽ ഡോക്ടർമാർക്ക് കർശന നിർദേശവുമായി ആരോഗ്യ വകുപ്പ്. റിപ്പോർട്ടിൽ പേരുകളും പരിക്കിന്റെ വ്യാപ്തിയും വ്യക്തമായി എഴുതാതെ സർട്ടിഫിക്കറ്റുകൾ നൽകുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണ് ആരോഗ്യ വകുപ്പ് കർശന നിർദേശങ്ങളും പുതിയ സർക്കുലറും പുറത്തിറക്കിയത്. മലപ്പുറം താനൂർ സ്വദേശിനിയും സർക്കാർ മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭ നൽകിയ പരാതിയിലാണ് നടപടി.

വൂണ്ട് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിൽ ചില ഡോക്ടർമാർ ഗുരുതര വീഴ്ചകൾ വരുത്തുന്നതായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ആരോഗ്യവകുപ്പിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കാൻ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിരിക്കുകയാണ്.

സർട്ടിഫിക്കറ്റുകളിലെ അപര്യാപ്തതകൾ ക്രിമിനൽ കേസുകളുടെ അന്വേഷണത്തെയും പ്രോസിക്യൂഷൻ നടപടികളെയും സാരമായി ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിലവിൽ വന്ന പുതിയ ഉത്തരവ്.

SCROLL FOR NEXT