KERALA

"ഗോപികയ്ക്ക് നഷ്ട‌പരിഹാരം നൽകും, മെട്രോ എംഡിയെ വിവരം അറിയിച്ചു"; അപകടത്തിൽ പ്രതികരിച്ച് ഹൈബി ഈഡൻ എംപി

മെട്രോ പില്ലറിന് മുകളിൽ നിന്ന് ഇരുമ്പ് കമ്പി താഴേക്ക് വീണാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന ഗോപികയ്ക്ക് പരിക്കേറ്റത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മെട്രോ പില്ലറിന് മുകളിൽ നിന്ന് ഇരുമ്പ് കമ്പി കാറിന് മുകളിലേക്ക് വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് ഹൈബി ഈഡൻ എംപി. വിപ്രോയുടെ ജീവനക്കാരി ഗോപികാ പ്രശാന്ത് ഒരു അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ മനസിലായി എന്ന് പറഞ്ഞു കൊണ്ടാണ് ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.

മെയ് 19ന് രാത്രി 9.30നായിരുന്നു സംഭവം. നിർമാണം നടക്കുന്ന കൊച്ചി മെട്രോ പില്ലറിന് മുകളിൽ നിന്ന് ഇരുമ്പ് കമ്പി താഴേക്ക് വീണ് കാറിൽ സഞ്ചരിക്കുകയായിരുന്ന ഗോപികയുടെ കൈയ്ക്കും തുടയിലും പരിക്കേറ്റിരുന്നു. മെട്രോയുടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് കൊണ്ട് ഗോപിക സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഹൈബി ഈഡൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

വിപ്രോയുടെ ജീവനക്കാരി ഗോപികാ പ്രശാന്ത് ഒരു അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ മനസിലായി. തുടർന്ന് ഗോപികയുമായി ഫോണിൽ സംസാരിച്ചു വിവരങ്ങൾ മനസിലാക്കി.

നിർമാണം നടക്കുന്ന മെട്രോ പില്ലറിൽ നിന്നും വലിയ ഒരു ഇരുമ്പു കഷണം താഴേക്ക് പതിച്ചതിൽ ഗോപിക സഞ്ചരിച്ചിരുന്ന കാറിൻ്റെ മുൻ ഭാഗത്തെ ചില്ല് തകരുകയുണ്ടായി. കൈയ്ക്കും മറ്റും പരിക്കേറ്റുവെങ്കിലും, വലിയ ഒരപകടത്തിൽ നിന്നും ഗോപിക തലനാരിഴയ്ക്ക് രക്ഷപ്പെടുകയുണ്ടായി. ഈ വിവരം കൊച്ചി മെട്രോ എംഡി ശ്രീ. ലോക് നാഥ് ബെഹ്റയെ അറിയിക്കുകയും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനെ തുടർന്ന് നഷ്ടപരിഹാരം അനുവദിക്കുമെന്ന് മെട്രോ എം ഡി അറിയിച്ചിട്ടുണ്ട്. ഞാൻ ആവശ്യപ്പെട്ടത് പ്രകാരം എം ഡി യും ഗോപികയുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. മനുഷ്യരുടെ പൊതുഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നത്.

SCROLL FOR NEXT