EXCLUSIVE| ലൈഫ് പദ്ധതി നിർത്തലാക്കില്ല, വാസ്തവ വിരുദ്ധമായ വാര്‍ത്തകൾ പ്രചരിക്കുന്നു: കെ.എം. ഷാജി

പഠിക്കാതെ പരിശോധിക്കാതെ ഒരു കാര്യവും ചെയ്യില്ലെന്നും കെ.എം. ഷാജി വ്യക്തമാക്കി.
കെ.എം. ഷാജി
കെ.എം. ഷാജി
Published on: 
Updated on: 

തിരുവന്തപുരം: ലൈഫ് മിഷൻ ഭവന പദ്ധതി നിർത്തലാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല എന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി. പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ വാര്‍ത്തകളാണ്. പഠിക്കാതെ പരിശോധിക്കാതെ ഒരു കാര്യവും ചെയ്യില്ല. പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം കൈമാറാൻ മാത്രമാണ് ശ്രമമെന്നും കെ.എം. ഷാജി വ്യക്തമാക്കി.

കെ.എം. ഷാജി
ജൂൺ 15ന് തന്നെ സൗജന്യ യാത്ര; കെഎസ്ആർടിസി യാത്രയിൽ അവ്യക്തതയില്ലെന്ന് സി.പി. ജോൺ

വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്നതോടെ ലൈഫ് ഭവന പദ്ധതി റദ്ദാക്കുമെന്നും പകരം പുതിയ പദ്ധതിക്ക് രൂപം നൽകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് പദ്ധതി ആദ്യം നിർത്തലാക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. അധികാരത്തിലെത്തിയതോടെയാണ് ലൈഫ് പദ്ധതി റദ്ദാക്കാൻ പോകുകയാണ് എന്ന തരത്തിൽ വാർത്ത പ്രചരിച്ചത്.

News Malayalam 24x7
newsmalayalam.com