കേരള ഹൈക്കോടതി Source: Screengrab
KERALA

സ്വർണപ്പാളി വിവാദത്തിൽ എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി; സ്വാഗതം ചെയ്ത് സർക്കാർ

എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണ ചുമതല

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ എസ്ഐടി അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി നിർേദശം നൽകി. വിജിലൻസ് അന്വേഷണം ഈ ആഴ്ച പൂർത്തീകരിക്കും. പോലിസിന് ലഭിച്ച പരാതികളും അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. തട്ടിപ്പിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമോ എന്ന് കോടതിയുടെ നിർണായക ചോദ്യം.

വിവാദത്തിൽ ഹൈക്കോടതി പ്രഖ്യാപിച്ച എസ്ഐടി അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അന്വേഷണ സംഘത്തെ പൂർണമായി സ്വാഗതം ചെയ്യുന്നു. സമഗ്രമായ അന്വേഷണം നടക്കട്ടെ, പൂർണമായി സഹകരിക്കുക. 2019ൽ സെക്രട്ടറി ചെമ്പ് എന്ന് രേഖപ്പെടുത്തിയതിനെ കുറിച്ചും അന്വേഷിക്കണം. നഷ്ടപ്പെട്ട നാലര കിലോ സ്വർണമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരൻ്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പീഠം എന്ന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷിക്കണമെന്നും മന്ത്രി പ്രതികരിച്ചു.

SCROLL FOR NEXT