കേരള സർവകലാശാല വിസി മോഹനന്‍‌ കുന്നുമ്മല്‍ Source: Screengrab/ News Malayalam 24x7
KERALA

ഡോ. കെ.എസ്. അനില്‍ കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി; കേരള വിസി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

മാര്‍ച്ച് 11ന് ഹാജരാകാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേരള യൂണിവേഴ്‌സിറ്റി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. മുന്‍ രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍ കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. മാര്‍ച്ച് 11ന് ഹാജരാകാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കിയിട്ടും അനില്‍ കുമാറിനെ വിസി തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം വിസി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. കെഎസ് അനില്‍ കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

SCROLL FOR NEXT