കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി. ബംഗാളി നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. കേസെടുക്കാനുള്ള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേസെടുക്കാനുള്ള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 വർഷത്തിലേറെ വൈകി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയായിരുന്നു നടി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എറണാകുളം മജിസ്ട്രേറ്റ് ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 15 വർഷം മുൻപ് നടന്ന സംഭവമാണ് നടി പരാതിയിൽ ഉന്നയിക്കുന്നതെന്നായിരുന്നു രഞ്ജിത് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇത്രയും കാലതാമസമുണ്ടായത് പരിഗണിച്ച് ജസ്റ്റിസ് പ്രദീപ് കുമാർ കേസ് റദ്ദാക്കുകയായിരുന്നു.
2009-10 കാലഘട്ടത്തില്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. എന്നാൽ സിനിമയിൽ അവസരം നൽകാത്തതിലെ നിരാശയിലാണ് ബംഗാളി നടിയുടെ പരാതിയെന്നായിരുന്നു സംവിധായകൻ്റെ പക്ഷം. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തരും ഉണ്ടായിരുന്നുവെന്നും സംവിധായകൻ രഞ്ജിത്ത് പറഞ്ഞു.