KERALA

പി.പി. ദിവ്യ ബെനാമി കമ്പനി രൂപീകരിച്ച് ഇടപാടുകള്‍ നടത്തിയെന്ന പരാതി; രണ്ട് മാസത്തിനകം സര്‍ക്കാര്‍ തീരുമാനമെടുക്കണം: ഹൈക്കോടതി

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമാസ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ബെനാമി കമ്പനി രൂപീകരിച്ച് ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ രണ്ട് മാസത്തിനകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.

'കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന ബിനാമി കമ്പനി തുടങ്ങി കണ്ണൂര്‍ ജില്ല പഞ്ചായത്തിന്റെ കരാര്‍ ജോലികള്‍ ഈ കമ്പനിക്ക് നല്‍കി നേട്ടം ഉണ്ടാക്കിയെന്നാരോപിച്ച് വിജിലന്‍സിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമാസ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ തട്ടിക്കൂട്ടിയ ബെനാമി കമ്പനിക്ക് സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് നിര്‍മിതി കേന്ദ്ര എന്നീ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച വിവിധ പദ്ധതികള്‍ കരാര്‍ പോലുമില്ലാതെ കൈമാറിയതായി ഹരജിയില്‍ ആരോപിച്ചിരുന്നു.

SCROLL FOR NEXT