ദുൽഖർ സൽമാൻ Source: Instagram
KERALA

ദുൽഖറിൻ്റെ വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണം, ആവശ്യം തള്ളിയാൽ കാരണസഹിതം ഉത്തരവിറക്കണം; കസ്റ്റംസിന് ഹൈക്കോടതി നിർദേശം

ഉപാധികളോടെയാണ് വാഹനം വിട്ടുനൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വാഹനക്കടത്ത് കേസിൽ ദുൽഖറിൻ്റെ വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി. ദുൽഖറിൻ്റെ ലാൻ്റ് റോവർ ഡിസ്കവറി വിട്ടുനൽകുന്നത് പരിഗണിക്കണമെന്നാണ് നിർദേശം. ഉപാധികളോടെയാണ് വാഹനം വിട്ടുനൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ദുൽഖറിൻ്റെ ആവശ്യം കസ്റ്റംസിൻ്റെ ജോയിൻ്റ് കമ്മീഷണർ പരിഗണിക്കണം. അതോടൊപ്പം അന്വേഷണസംഘത്തിൻ്റെ വാദങ്ങൾ പരിഗണിച്ച് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി തീരുമാനമെടുക്കണം. ആവശ്യം തള്ളിയാല്‍ കാരണം സഹിതം കസ്റ്റംസ് ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ദുൽഖർ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിനെ സമീപിച്ചിരുന്നു. കസ്റ്റംസിന് നൽകിയിട്ടുള്ള അപേക്ഷ പരിഗണിച്ച് മാത്രം വാഹനം വിട്ടുനൽകാനാണ് കോടതി നിർദേശം.

കസ്റ്റംസ് വിശദമായ വാദം നേരത്തെ കോടതിയിൽ നടത്തിയിരുന്നു. നിയമവിരുദ്ധമായല്ല, കസ്റ്റംസ് ആക്ട് പ്രകാരമാണ് വാഹനം പിടിച്ചെടുത്തത് എന്നായിരുന്നു കസ്റ്റംസിൻ്റെ വാദം. എന്നാൽ, കസ്റ്റംസിന് നേരെ കോടതി നിരവധി ചോദ്യങ്ങൾ നിരത്തി. നിരവധി വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനമാണ്, ഏത് തരത്തിലാണ് വാഹനം പിടിച്ചെടുക്കാനുള്ള സാഹചര്യം, എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം നടപടി എന്ന് തുടങ്ങിയ കാര്യങ്ങളാണ് കോടതി ചോദിച്ചത്.

SCROLL FOR NEXT