കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ ദുൽഖർ സൽമാന് എതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ. വാഹനം വിദേശത്തു നിന്ന് കടത്തിയതെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. നിയമവിരുദ്ധമെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ അധികാരമുണ്ടെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ അറിയിച്ചു.
വാഹനം പിടിച്ചെടുത്തതിനെതിരെ ദുല്‍ഖര്‍ ആദ്യം സമീപിക്കേണ്ടത് കസ്റ്റംസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ ആയിരുന്നു. നേരിട്ട് ഹൈക്കോടതിയെ സമീപിച്ച നടപടി നിലനില്‍ക്കില്ല. ദുല്‍ഖറില്‍ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. ആ നടപടി ദുല്‍ഖര്‍ സല്‍മാന്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് അറിയിച്ചു. നിയമ വിരുദ്ധമെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ അധികാരമുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നല്‍കാന്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് അറിയിച്ചു.