KERALA

ആ​ഗോള അയ്യപ്പ സം​ഗമം എന്തിന്? ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കാൻ ഇത് ആവശ്യമാണോ? സർക്കാരിനോട് ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആഗോള അയ്യപ്പ സംഗമം എന്തിനാണെന്നും ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവും തമ്മിലെന്ത് ബന്ധമാണുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് അവധിക്കാല ബെഞ്ചിന്റെ നടപടി.

ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാകാന്‍ ഇത്തരം പരിപാടികളുടെ ആവശ്യം ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. പരിപാടിയുടെ സാമ്പത്തിക ചെലവുകളിലും ഫണ്ട് സമാഹരണത്തിലും റിപ്പോര്‍ട്ട് നല്‍കണം. സ്‌പോണ്‍സര്‍ഷിപിലൂടെ പരിപാടി നടത്തുന്നത് ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു.

സ്വകാര്യ കമ്പനികളില്‍ നിന്നും അയ്യപ്പന്റെ പേരില്‍ സ്‌പോണ്‍സര്‍ഷിപ് വാങ്ങുന്നത് ശരിയാണോ എന്ന് ആലോചിക്കണം. സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തിലും പരിപാടിയുടെ രീതിയുടെ കാര്യത്തിലും ദേവസ്വം ബോര്‍ഡിന് വ്യക്തതയില്ലെന്നും കോടതി വിമർശിച്ചു.

SCROLL FOR NEXT