പിടിയിലായ മുഹമ്മദ് സഹദ് Source: News Malayalam 24x7
KERALA

ഷർട്ടിൻ്റെ കോളറിൽ മൈക്രോ ക്യാമറ, ചെവിയിൽ ഇയർഫോൺ; കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി

സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് പരീക്ഷയിൽ കോപ്പിയടിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ ആൾ പിടിയിൽ. സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് പരീക്ഷയിൽ കോപ്പിയടിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പെരളശേരി സ്വദേശി മുഹമ്മദ് സഹദാണ് പിടിയിലായത്.

ഷർട്ടിന്റെ കോളറിൽ മൈക്രോ ക്യാമറ ഘടിപ്പിച്ച്, ചെവിക്കുള്ളിൽ ഇയർഫോൺ ധരിച്ചാണ് കോപ്പിയടി നടത്തിയത്. ക്യാമറയിൽ നിന്ന് ചോദ്യപേപ്പറിൻ്റെ ദൃശ്യം പുറത്തേക്ക് നൽകി. ദൃശ്യം നൽകുന്നതിനനുസരിച്ച് തൽസമയം ഉത്തരം ചെവിയിലെത്തി.

നേരത്തെ പൊലീസ് സബ് ഇൻസ്‌പെക്ടർ അടക്കം അഞ്ച് പരീക്ഷകളിൽ കൃത്രിമം കാണിച്ചെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

SCROLL FOR NEXT