ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക സ്ഥാനത്തേക്ക് ചരിത്ര നിയമനം. ഈഴവ സമുദായാംഗമായ ചേർത്തല സ്വദേശി അനുരാഗ് ജോലിയിൽ പ്രവേശിച്ചു. അനുരാഗിൻ്റെ നിയമനം ഹൈക്കോടതി ഇടപെടലോടെ. കഴക സ്ഥാനം പാരമ്പര്യ അവകാശമെന്ന് വാദിച്ചവർക്ക് കനത്ത തിരിച്ചടി.
കഴിഞ്ഞ ദിവസമാണ് കെ.എസ്. അനുരാഗിനെ നിയമിക്കാന്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ തീരുമാനമായത്. കഴകം തസ്തികയിലേക്ക് റാങ്ക് പട്ടികയില്‍ നിന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് നിയമന തടസങ്ങള്‍ നീങ്ങിയത്. വ്യവസ്ഥകൾക്ക് വിരുദ്ധമാണ് നിയമനമെന്ന് കോടതിയിൽ തെളിയിക്കാനായില്ലെന്ന് അഡ്വ. സി.കെ. ഗോപി പറഞ്ഞു.
കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാര്യം കുടുംബാംഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. ഊഴമനുസരിച്ച് നിയമനം ലഭിക്കേണ്ടത് ഈഴവ സമുദായത്തിനാണ്. ആദ്യം നിയമിച്ചത് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഈഴവ സമുദായാംഗമായ ബാലുവിനെയാണ്. ബാലുവിന്‍റെ നിയമനവും വലിയ വിവാദമായിരുന്നു. ബി.എ. ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തിയത്.