പ്രതീകാത്മക ചിത്രം Source: Files
KERALA

ഷിഗെല്ല ഭീതി.. നാല് ഗ്രാമപഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 14 വരെ അവധി

ഇതുവരെ 502 പേരിലാണ് ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട്: ജില്ലയിൽ ഷിഗെല്ല ഭീതിയേറുന്നു. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 14 വരെ ജില്ലാ കല്ക്ട‍ര്‍ അവധി പ്രഖ്യാപിച്ചു. കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ അഞ്ച് കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം എട്ടായി ഉയർന്നിരുന്നു. ഇതുവരെ 502 പേരിലാണ് ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർഥികൾ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം ഇതേ സ്കൂളിലെ മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ജില്ലയിലെ ഷിഗെല്ല ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നും നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെൻമേനി പഞ്ചായത്തിലെ കിണറുകളിൽ ആരോഗ്യ വകുപ്പ് ക്ലോറിനേഷൻ ആരംഭിച്ചിട്ടുണ്ട്. മുഴുവൻ കിണറുകളും ശുദ്ധീകരിക്കാനുള്ള സ്പെഷ്യൽ ഡ്രൈവ് പഞ്ചായത്തിൽ തുടരുകയാണ്.

SCROLL FOR NEXT