മലപ്പുറം: ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് മലപ്പുറത്ത് വീട് പൂർണമായി കത്തിനശിച്ചു. വീട്ടുകാർ പുറത്തായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
മലപ്പുറം തിരൂരിലാണ് സംഭവം. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിൻ്റെ വീടാണു കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.