തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം. നെയ്യാറ്റിൻകര സ്വദേശി നളിനികുമാരി (67) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നളിനികുമാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് പുറക് വശത്തായാണ് ചിത ഒരുക്കി ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇന്ന് രാവിലെയാണ് നളിനികുമാരി ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതുകണ്ട നാട്ടുകാർ തീ കെടുത്തി ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വലിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഭർത്താവ് ക്രിസ്തുദാസ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതിൻ്റെ മാനസിക ബുദ്ധിമുട്ടുകളാണ് നളിനികുമാരി ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം. നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.