ശ്രീരഞ്ജിനി 
KERALA

ജീവൻ കൊടുത്ത സ്നേഹം; ഇത് അപരിചിതയായ കുഞ്ഞിന് കരൾ പകുത്തു നൽകിയ ശ്രീരഞ്ജിനിയുടെ കഥ

തുള്ളി മരുന്ന് വിതരണത്തിന് പോയപ്പോഴാണ് അവിടെ കരൾരോഗം വന്ന് അവശയായ ഒരു 11മാസം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടത്. ഈ കാഴ്ചയാണ് ശ്രീരഞ്ജിനിയെ കരൾ പകുത്ത് കൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തികച്ചും അപരിചിതയായ ഒരു കുഞ്ഞിന് കരൾ പകുത്തു നൽകിയ സ്നേഹത്തെ കുറിച്ചുള്ള കഥയാണിത്. വട്ടിയൂർക്കാവ് സ്വദേശി ശ്രീരഞ്ജിനിയാണ് ഈ കഥയിലെ നായിക. ആശാവർക്കറായ ശ്രീരഞ്ജിനി 9 വർഷം മുമ്പ് ഒരു വീട്ടിൽ തുള്ളി മരുന്ന് വിതരണത്തിനായി പോയി. അവിടെ കരൾരോഗം വന്ന് അവശയായ ഒരു 11 മാസം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടത്. ഈ കാഴ്ചയാണ് ശ്രീരഞ്ജിനിയെ കരൾ പകുത്ത് കൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ചത്.

എന്നാൽ, ശ്രീരഞ്ജിനിയുടെ ഈ തീരുമാനത്തിനൊപ്പം കുടുംബം ഉണ്ടായിരുന്നില്ല. ഭർത്താവും മക്കളും ഉപേക്ഷിച്ചു. ഇതോടെ വീടില്ലാതായി. ഒരു ജീവൻ നിലനിർത്താൻ ശരീരത്തിൻ്റെ ഭാഗം പകുത്ത് നൽകിയതിൻ്റെ പേരിൽ ശ്രീരഞ്ജിനി വഴിയാധാരമാകുകയാണ് ചെയ്തത്. പിന്നീട് അതിജീവനമായിരുന്നു. കൂലിപ്പണി ചെയ്തും, വീടുകളിലും ജോലി ചെയ്തു, സ്വന്തമായി ഉപജീവനമാർഗം കണ്ടെത്തി.

SCROLL FOR NEXT