തൃശൂർ: വൃക്ക രോഗബാധിതനെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. കുന്നംകുളം പാറയംപാടം സ്വദേശി സഞ്ജയ് രാജിനെ കബളിപ്പിച്ച് ഇടനിലക്കാർ പണം തട്ടിയ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
പരാതിയിൽ അന്വേഷണം നടത്തണമെന്നും15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. പൊലീസ് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ തൃശൂരിൽ നടക്കുന്ന സിറ്റിങ്ങിലും കമ്മീഷൻ കേസ് പരിഗണിക്കും.