KERALA

കിടപ്പറ ദൃശ്യങ്ങള്‍ വിറ്റു, കൗണ്‍സിലിങ്ങിന് നിര്‍ബന്ധിച്ചപ്പോള്‍ ക്രൂരമര്‍ദനം; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

ദൃശ്യങ്ങള്‍ കണ്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി കൊല്ലം സ്വദേശിനി . കൗണ്‍സിലിങ്ങിനു നിര്‍ബന്ധിച്ചപ്പോള്‍ ഭർത്താവ് ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറയുന്നു. സംഭവം പുറത്തായതോടെ ഭർത്താവ് ഒളിവിൽ പോയി.

കൊല്ലം സ്വദേശികളായ ദമ്പതികള്‍ വിദേശത്തുനിന്നും നാട്ടിലെത്തിയതോടെയാണ് ഭാര്യ പരാതി നല്‍കിയത്. തനിക്ക് കാണാനെന്നു പറഞ്ഞ് ഭര്‍ത്താവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു. ദൃശ്യങ്ങള്‍ കണ്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചതെന്ന് യുവതിയുടെ അഭിഭാഷനായ പ്രശാന്ത് കുറുപ്പ് പറഞ്ഞു.

കൗൺസിലിങ് നല്‍കി ശരിയാക്കാമെന്ന് കരുതിയ യുവതി ഭര്‍ത്താവിനെ നാട്ടിലെത്തിച്ചപ്പോഴാണ് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നത്. മര്‍ദനമേറ്റ യുവതി ചികിത്സയിലാണ്. കൃത്യമായ ഡിജിറ്റല്‍ തെളിവുകളും ഫോണ്‍ സംഭാഷണങ്ങളും സഹിതം യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT