കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി 
KERALA

അരുംകൊല; കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന.

Author : ന്യൂസ് ഡെസ്ക്

കോതമംഗലം: എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനിയായ കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ 2.30-ഓടെയാണ് ദാരുണമായ കൊല നടന്നത്. കുര്യാക്കോസും കുഞ്ഞമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ മക്കൾ വിദേശത്താണ്. കുടുംബവഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം.

കൊലപാതകത്തിന് ശേഷം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചത്. തുടർന്ന് മകൻ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

SCROLL FOR NEXT