KERALA

എസ്എംഎ മരുന്ന് വിതരണ വിവാദം: രക്ഷിതാക്കളുടെ ആശങ്കയിൽ ആരോഗ്യവകുപ്പ് വ്യക്തത വരുത്തണമെന്ന് ഐഎംഎ കേരള

കുറഞ്ഞ വിലയിൽ റിസ്‌ഡിപ്ലാം മരുന്ന് ലഭ്യമാക്കുന്നത് കൂടുതൽ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ സഹായിക്കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:എസ്എംഎ മരുന്ന് വിതരണ വിവാദത്തിൽ വ്യക്തത വരുത്തണമെന്ന് ഐഎംഎ കേരള. കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കയിൽ ആരോഗ്യവകുപ്പ് വ്യക്തത വരുത്തണം. മരുന്നിന്റെ ഗുണനിലവാരവും സുരക്ഷയും ശാസ്ത്രീയ മാനദണ്ഡങ്ങളും ഉറപ്പാക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള വിശദീകരിച്ചു.

ചികിത്സ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കാനുള്ള ആരോഗ്യവകുപ്പ് നടപടി സ്വാഗതാർഹമെന്ന് ഐഎംഎ കേരള അറിയിച്ചു. കുറഞ്ഞ വിലയിൽ റിസ്‌ഡിപ്ലാം മരുന്ന് ലഭ്യമാക്കുന്നത് കൂടുതൽ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ സഹായിക്കും. മരുന്നിന്റെ ഗുണനിലവാരവും സുരക്ഷയും ശാസ്ത്രീയ മാനദണ്ഡങ്ങളും ഉറപ്പാക്കണം.

തുടർച്ചയായ ലഭ്യതയും കാര്യക്ഷമമായ വിതരണ സംവിധാനവും ഉറപ്പാക്കണം. ‘സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയ മരുന്ന് ലഭിച്ചതിലെ രക്ഷിതാക്കളുടെ ആശങ്കയിൽ ആരോഗ്യവകുപ്പ് വ്യക്തത നൽകണം. എസ്എംഎ ബാധിച്ച ഒരു കുട്ടിക്കും മരുന്നിന്റെ ലഭ്യതക്കുറവ് മൂലം ചികിത്സ മുടങ്ങരുതെന്ന് ഐഎംഎ കേരള അറിയിച്ചു.

SCROLL FOR NEXT