മലപ്പുറം: മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിൽ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും സീറ്റുകൾ നിലനിർത്തി. വേങ്ങര മൂന്നാം വാർഡ് പൂങ്കുടായയിൽ 808 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ലീഗ് സ്ഥാനാർഥി ഹസീന ഫസൽ വിജയിച്ചു.
താനാളൂർ ഒന്നാം വാർഡ് മൂലയ്ക്കലിൽ മുസ്ലീം ലീഗിൻ്റെ വി.പി.ഒ ബുഷ്റ 488 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മങ്കട നാലാം വാർഡ് കടന്നമണ്ണയിൽ സിപിഐയിലെ പാത്തുട്ടി അബ്ദുറഹ്മാൻ വിജയിച്ചു. ലീഗ് - വെൽഫെയർ സഖ്യത്തെയാണ് മങ്കടയിൽ എൽഡിഎഫ് പരാജയപ്പെടുത്തിയത്.
കാലടി വെറൂരിൽ 341 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സിപിഐഎമ്മിലെ അഭിലാഷും വിജയിച്ചു. കാലടിയിലും താനാളൂരിലും ബിജെപി ഇത്തവണയും രണ്ടാം സ്ഥാനം നിലനിർത്തി. വേങ്ങരയിലും താനാളൂരിലും യുഡിഎഫ് ഭൂരിപക്ഷം വർധിപ്പിച്ചു.