ആരോഗ്യവകുപ്പിൽ ഗുരുതര അനാസ്ഥ; വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകൾ

വിവരാവകാശ രേഖ പ്രകാരമുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
Medicines worth 120 crore are lying piled up in warehouses
വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകൾ
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധി വിവാദമാകുന്നതിനിടെ വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്നത് കോടികണക്കിന് രൂപയുടെ മരുന്നുകളെന്ന് റിപ്പോർട്ട്. 16 വെയർഹൗസുകളിലായി ഉപയോഗിക്കാൻ കഴിയുന്നതും കഴിയാത്തതുമായ 120 കോടി രൂപയുടെ മരുന്നുകൾ കെട്ടിക്കിടക്കുന്നുവെന്നാണ് വിവരാവകാശ രേഖ.

കാലാവധി കഴിഞ്ഞ അഞ്ച് വർഷത്തെ മരുന്നുകൾ നശിപ്പിച്ചിട്ടില്ലെന്നും, കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിവരങ്ങളില്ലെന്നും വിവരമുണ്ട്. 2021 ഏപ്രിൽ 1 മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിലെ കാലാവധി കഴിഞ്ഞ മരുന്നുകൾ കണ്ടംനേഷൻ ചെയ്തില്ല. പുതിയതും കാലാവധി ക്കഴിഞ്ഞതുമായ മരുന്നുകളും സൂക്ഷിക്കുന്നത് ഒരേ സ്ഥലത്താണ് എന്നതും ഗുരുതര വീഴ്ചയാണ്.

Medicines worth 120 crore are lying piled up in warehouses
അത്യാധുനിക ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു; ആലപ്പുഴ ഡെൻ്റൽ കോളേജ് നാശത്തിൽ വക്കിൽ

കോവിഡ് കാലത്ത് വാങ്ങിക്കൂട്ടിയ സുരക്ഷാ കിറ്റുകളും ഇതിനോടകം തന്നെ കാലാവധി കഴിഞ്ഞവയാണ്. നിലവിൽ ഇവ രോഗികൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. 2021-ന് ശേഷം ഇത്തരം കാലാവധി കഴിഞ്ഞ മരുന്നുകൾ വെയർഹൗസുകളിൽ നിന്ന് ശാസ്ത്രീയമായി നീക്കം ചെയ്യാനോ നശിപ്പിക്കാനോ ഉള്ള നടപടികൾ പോലും അധികൃതർ സ്വീകരിച്ചിട്ടില്ല.

വെയർഹൗസുകളിൽ മരുന്നുകൾ കെട്ടിക്കിടക്കുമ്പോഴും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ, പ്രത്യേകിച്ച് ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നു എന്നത് ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കെട്ടിക്കിടക്കുന്ന മരുന്നുകൾ ശാസ്ത്രീയമായി നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Medicines worth 120 crore are lying piled up in warehouses
വൈപ്പിൻ കാളമുക്ക് ഹാർബറിലെ ബോട്ടുച്ചാൽ അടച്ച് സ്വകാര്യ ഷിപ്പ് യാർഡുകളുടെ കയ്യേറ്റം; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
News Malayalam 24x7
newsmalayalam.com