ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

രാഗം തിയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം: ക്വട്ടേഷൻ സംഘം പിടിയിൽ

എറണാകുളത്ത് നിന്നും തൃശൂരിൽ നിന്നുമായാണ് പ്രതികൾ പിടിയിലായത്...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘം പിടിയിൽ. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേർ പൊലീസിന്റെ കസ്റ്റഡിയിലായി. തൃശൂർ സ്വദേശി സിജോയുടെ നേതൃത്വത്തിലാണ് ക്വട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് കണ്ടെത്തി. എറണാകുളത്ത് നിന്നും തൃശൂരിൽ നിന്നുമായാണ് പ്രതികൾ പിടിയിലായത്. ഇന്ന് പുലർച്ചയാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് രാഗം തിയേറ്റർ നടത്തിപ്പുകാരൻ രാഗം സുനിലിനെയും ഡ്രൈവറെയും ക്വട്ടേഷൻ സംഘം ആക്രമിച്ചത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് ക്വട്ടേഷന് പിന്നിൽ. സുനിലിനെ ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ചുറ്റിക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകർത്ത ശേഷം വാള് കൊണ്ട് വെട്ടിയത്.

SCROLL FOR NEXT