നവംബർ മൂന്ന് മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് 
KERALA

വിദ്യാർഥികൾക്ക് നൽകിയ കൺസെഷൻ ബസ് മേഖലയെ തകർത്തു; നവംബർ മൂന്ന് മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസേഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബര്‍ മൂന്ന് മുതല്‍ പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന കൊച്ചിയില്‍ അറിയിച്ചു.

പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസേഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആറ് സംഘടനകൾ അടങ്ങുന്ന സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

പ്രിയദർശിനി ബസ് വന്നതോടെ വൻ നഷ്ടമാണ് സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായതെന്നും, അത് നഷ്ടം മറികടക്കാൻ ബസ് ഉടമകൾക്ക് ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ബസ് ചാർജ് മിനിമം 20 രൂപയാക്കണമെന്നും വിദ്യാർഥി കൺസഷൻ 10 രൂപയാക്കണമെന്നുമാണ് പ്രധാന ആവശ്യം.

കാശുള്ളവൻ്റെ കയ്യിൽ നിന്ന് പണം വാങ്ങി ഗ്രാമവണ്ടി എന്ന ഓമന പേര് ഇട്ട് സ്വകാര്യ ബസുകളുടെ മുന്നിലും പിന്നിലും ഓടിച്ച് തകർക്കുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു. സ്വകാര്യ മേഖലയെ തകർത്തത് വിദ്യാർഥികൾക്ക് നൽകിയ സൗജന്യമാണ്. പ്രിയദർശിനി വന്നതോടെ നാല് മാസത്തിനിടെ 800 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും ബസ് ഉടമകൾ ആരോപിച്ചു.

SCROLL FOR NEXT