പ്രതീകാത്മക ചിത്രം Source: Files
KERALA

മഴ ചതിക്കുമോ? രാജ്യത്ത് കാലവർഷം ശരാശരിയിൽ കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മഴ കുറയുന്നത് വരൾച്ചയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യയിൽ കാലവർഷം ശരാശരിയിൽ കുറവായിരിക്കും ലഭിക്കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലും കാലവർഷം ശരാശരയിൽ കുറവായിരിക്കും കിട്ടുക. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്താലാണ് മഴ കുറഞ്ഞത്.

മഴ കുറയുന്നത് വരൾച്ചയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്. സാധാരണ അളവിൽ 92 % വരെയെങ്കിലും മഴ ലഭിക്കണം. എന്നാൽ 90 % മഴ മാത്രമേ രാജ്യത്ത് ലഭിക്കുകയുള്ളൂ. കാർഷിക മേഖലയേയും വൈദ്യുതി ഉത്പാദനത്തെയും ബാധിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ.

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

SCROLL FOR NEXT